ദയാഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്ത് നിർഭയാ കേസ് പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്. രാഷ്ട്രപതിയുടെ തീരുമാനം സംബന്ധിച്ച് എല്ലാ രേഖകളും പരിശോധിച്ച കോടതി, വേഗത്തിൽ ദയാഹര്‍ജി പരിഗണിച്ചതിൽ തെറ്റില്ലായെന്നും പറഞ്ഞു.
ദയാ ഹര്‍ജിയില്‍ രാഷ്ട്രപതി കൃത്യമായ പരിശോധന നടത്തിയില്ലെന്നായിരുന്നു മുകേഷ് കുമാര്‍ സിംഗിന്റെ ആരോപണം. ഏത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദയാ ഹർജി തളളിയതെന്ന് വ്യക്തമാക്കിട്ടില്ലെന്നും വിവരാവകാശ നിയമ പ്രകാരം ഇതറിയുവാനുളള അപേക്ഷ സമർപ്പിച്ചെങ്കിലും കൃതൃമായ മറുപടി കേന്ദ്രം നൽകിയിട്ടില്ലെന്നും പ്രതികളുടെ അഭിഭാഷക രഞ്ജനാ പ്രകാശ് വാദം ഉയർത്തിയിരുന്നു. താനടക്കം ജയിലിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന വാദം മുകേഷ് സിംഗ് സുപ്രീം കോടതിയിൽ ഉന്നയിച്ചിരുന്നു.
എന്നാൽ ഇത്തരം വാദങ്ങൾ ഉന്നയിക്കാനുളള വേദി ഇപ്പോൾ ഇതല്ലായെന്നാണ് പ്രോസിക്യൂഷൻ അഭിഭാഷകൻ തുഷാർ മേത്ത പറഞ്ഞത്.
രേഖകൾ എല്ലാ വിശദമായി പരിശോധിച്ച ശേഷമാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്നും കോടതി അറിയിച്ചു. അതേസമയം, വധശിക്ഷക്കെതിരെ മറ്റൊരു പ്രതി അക്ഷയ് കുമാര്‍ സിംഗ് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു. എന്നാൽ നേരത്തേ വധശിക്ഷ പുനഃപരിശോധിക്കണമെന്ന മുകേഷ് സിംഗിന്റെ ആവശ്യവും സുപ്രീംകോടതി തള്ളിയിരുന്നു. അതിനാൽ നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും.
content highlights: supreme court rejects Mukesh Singh plea