പൌരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവാക്കൾ

cycle rally against caa

രാജ്യത്ത് ഉടനീളം പൌരത്വഭേദഗതിയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ആഞ്ഞടിക്കുമ്പോഴാണ് വേറിട്ട രീതിയിലുളള പ്രതിഷേധവുമായി നാല് ചെറുപ്പക്കാർ രംഗത്ത് എത്തിയത്. കണ്ണൂരിലെ കുളച്ചേരി മുതല്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍ വരെ സൈക്കിള്‍ ചവിട്ടിയാണ് ഇവർ പ്രതിഷേധത്തിന്റെ പുതിയ മാതൃക തീര്‍ത്തത്. വെളളിയാഴ്ച ഉച്ചയോടെയാണ് ഇവർ യാത്ര ആരംഭിച്ചത്. അഞ്ച് ദിവസം കൊണ്ട് 530 കിലോമീറ്ററോളമാണ് ഇവർ ഇതുവരെ സെെക്കിൾ ചവിട്ടിയിരിക്കുന്നത്.

ശ്വാസോച്ഛാസം വരെ ഒരു ഫാസിസ്റ്റ് ഭീകരതർക്കെതിരെയുളള പ്രതിഷേധമായി മാറണമെന്നാണ് ഈ ഉദ്യമത്തിലൂടെ പറയാനുളളതെന്നാണ് യുവാക്കൾ പറയുന്നത്. ഭരണഘടനാ വിരുദ്ധപരമായ ഈ ബില്ല് കേന്ദ്ര ഗവൺമെൻ്റ് പിൻവലിക്കുന്നതുവരെ എല്ലാവരും ശക്തമായ സമര വീഥിയിലുണ്ടാകണമെന്നാണ് ഇവരുടെ സന്ദേശം.
കുളച്ചേരി പഞ്ചായത്തിലെ ചേലേരിയിലുളള ഫെഡറൽ ചേലേരി സെെക്കിൾ ക്ലബിലെ അംഗങ്ങളാണ് ഇവർ.

content highlights: cycle rally against caa