ഗോഡ്സെയും മോദിയും ഒരേ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍; മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

Rahul Gandhi led the long march in kalpetta

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി രാജ്യത്തെ ജനങ്ങളെ വിഭജിച്ച്‌ വെറുപ്പ് പടര്‍ത്തി കൊള്ളയടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയും ഗോഡ്‌സെയും ഒരേ ആശയത്തിൻ്റെ വക്താക്കളാണ്. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രമെ വിത്യാസമുള്ളു. ഗോഡ്‌സെയുടെ പിന്‍ഗാമിയാണെന്ന് പറയാന്‍ മോദി തയ്യാറാവുന്നില്ലെന്നു മാത്രം. രാഹുല്‍ പറഞ്ഞു.

കല്‍പ്പറ്റയില്‍ ലോങ് മാര്‍ച്ചിന് ശേഷം പൊതു സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 72-ാം രക്ത സാക്ഷിത്വ ദിനത്തിലാണ് കല്‍പറ്റ നഗരത്തിലൂടെ രണ്ട് കീലോമീറ്റർ ദൂരത്തിൽ രാഹുല്‍ ഗാന്ധി ലോംഗ് മാര്‍ച്ച് നയിച്ചത്.

ആരാണ് ഇന്ത്യക്കാര്‍ എന്ന് നിശ്ചയിക്കാന്‍ മോദിക്ക് എന്ത് അധികാരമാണുള്ളതെന്നും, ആരാണ് മോദിക്ക് അതിന് ലൈസന്‍സ് നല്‍കിയതെന്നും ഇന്ത്യയെ കൊള്ളയടിക്കുക എന്നത് മാത്രമാണ് മോദിയുടെ ലക്ഷ്യമെന്നും രാഹുൽ കുറ്റപെടുത്തി. മോദിയുടെ ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഒരു ഭാവിയുമില്ല. ഇന്ത്യയ്‌ക്കെതിരെ ഇന്ത്യക്കാര്‍ യുദ്ധം ചെയ്യുന്ന സാഹചര്യമുണ്ടാക്കി. വെറുപ്പിൻ്റെ രാഷ്ട്രീയത്തെ സ്‌നേഹംകൊണ്ട് നേരിടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കല്‍പ്പറ്റയില്‍ ഭരണഘടനാ സംരക്ഷണ മാര്‍ച്ചിന് ശേഷം നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയാണ് രാഹുലിൻറെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.

Content Highlights: Rahul Gandhi led the long march in kalpetta