സിഎഎയ്ക് എതിരെ നാടകം അവതരിപ്പിച്ച സ്കൂളിലെ പ്രധാനാധ്യാപികയേയും വിദ്യാർത്ഥിയുടെ അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു

police arrested the head mistress and student's mother who play the drama against caa

പൌരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം അവതരിപ്പിച്ച സ്കൂളിലെ പ്രധാനാധ്യാപികയെയും ഒരു വിദ്യാർത്ഥിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷഹീൻ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപിക ഫരീദയെയും വിദ്യാർത്ഥിയുടെ അമ്മയെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കർണാടകയിലെ ബിദാഹറിൽ സ്കൂൾ വാർഷികത്തിനിടെ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയുമാണ് നാടകം അവതരിപ്പിച്ചത്.
എന്നാൽ വിദ്യാർഥികളെക്കൊണ്ട്‌ നാടകം കളിപ്പിച്ച്‌ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ കർണാടക പോലീസ് കേസെടുക്കുകയും സ്കൂൾ നേരത്തെ തന്നെ അടച്ചു പൂട്ടുകയും ചെയ്തിതിരുന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല്, അ​ഞ്ച് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ​യും പോ​ലീ​സ് ചോദ്യം ചെയ്തിരുന്നു.

നാടകത്തിന്റെ വീഡിയോ പിന്നീട്‌ സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് സംഘപരിവാർ പ്രവർത്തകനായ നിലേഷ്‌ രക്ഷ്യാലാണ്‌ പരാതി നൽകിയിരുന്നത്. പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശങ്ങൾ നടത്തി എന്നതടക്കമുള്ള വകുപ്പുകളും ഇതിൽ ചുമത്തിയിട്ടുണ്ട്. സെ​ക്ഷ​ന്‍ 124എ, 504, 505(2), 153​എ, 34 എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

അ​തേ​സ​മ​യം, പോ​ലീ​സിൻ്റെ ഈ ന​ട​പ​ടി​ക്കെ​തി​രെ സ്കൂ​ൾ മാ​നേ​ജ്മെ​ൻറ് രം​ഗ​ത്തെ ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ​യും സ്കൂ​ൾ ജീ​വ​ന​ക്കാ​രെ​യും പോ​ലീ​സ് മാ​ന​സി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്ന് ഷാ​ഹീ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ തൗ​സീ​ഫ് മ​ടിക്കേരി പ​റ​ഞ്ഞു.

content highlights: police arrested the head mistress and student’s mother who play the drama against caa in Karnataka