ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധിക്കുന്നത് തടയാൻ വിചിത്ര പ്രസ്താവനയുമായി ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് രംഗത്തുവന്നു. കൊറോണ വൈറസ് ബാധിക്കുന്നത് തടയാൻ ചാണകത്തിനും ഗോമൂത്രത്തിനും കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. ലോകത്തില്‍ നിന്നും കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യാനായി പ്രത്യേക യജ്ഞം നടത്തുമെന്നും പ്രസ്താവിച്ചു.
“ഓം നമ:ശിവായ എന്ന് ജപിച്ച് ശരീരത്തിൽ ചാണകം പുരട്ടിയാൽ കൊറോണ വൈറസിൽ നിന്നും രക്ഷനേടാം. വൈറസ് ബധിക്കുന്നതും വ്യാപനം തടയുന്നതിനും പ്രത്യേക യജ്ഞം നടത്തണം. ഇത് വൈകാതെ നടത്തുമെന്നു”മാണ് ചക്രപാണി പറഞ്ഞത്.
കൊറോണ വൈറസ്ബാധയിൽ മരണസംഖ്യ വർധിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംഘം ഡൽഹിയിലെത്തി. 42 മലയാളികള്‍ ഉൾപ്പെടെ 324 ഇന്ത്യക്കാരെയാണ് ഇന്ന് പുലര്‍ച്ചെ ഡൽഹിയിൽ എത്തിയത്. ഇവരെ ഹരിയാനയിലെ ഐസൊലേഷൻ ക്യാമ്പിലേക്ക് മാറ്റുവാനാണ് ആരോഗ്യവകുപ്പിൻറെ തീരുമാനം. ഇന്നലെ മാത്രമായി 46 പേരാണ് മരിച്ചതെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Content highlights: cow urine and cow dung can be used for coronavirus treatment says hindu mahasabha chief swami chakrapani maharaj