ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൻറെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന റാലി ഇന്നും തുടരും. വെസ്റ്റ് ഡൽഹി മണ്ഡലത്തിലെ ദ്വാരക മേഖലയിലാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് റാലി. കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് സംഗം വിഹാർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ കർക്കർഡൂമയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി നേതാക്കളും ഷഹീൻ ബാഗ് സമരത്തിനെതിരെ രംഗത്തുവന്നിരുന്നു. അതിനാൽ, ഷഹീൻ ബാഗ് അടക്കമുള്ള സമരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഉന്നയിച്ച ഇത്തരം വിമർശനങ്ങൾക്കെതിരെ ഇന്ന് സംഗം വിഹാർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽഗാന്ധി മറുപടി നൽകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഈ മാസം എട്ടിനാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പാരംഭിക്കുന്നത്. ഇത്തവണ ഭരണ തുടർച്ച ഉറപ്പിക്കാൻ ആംആദ്മി പാർട്ടിയും ഭരണത്തിലേറാൻ ബിജെപിയും കോൺഗ്രസ്സും ശ്രമത്തിലാണ്. ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ടെന്ന പ്രത്യേകതയും തെരഞ്ഞെടുപ്പിനുണ്ട്.
Content highlights: The campaign for the Delhi elections will be end tomorrow