കെജരിവാളിനെതിരെ ഉണ്ടായ ബിജെപി നേതാക്കളുടെ ‘ഭീകരവാദി’ പരാമർശത്തിനെതിരെ വിമർശനവുമായി മകൾ രംഗത്ത്

Arvind kejriwal's daughter on

കെജരിവാളിനെതിരെ ഉണ്ടായ ബിജെപി നേതാക്കളുടെ ‘ഭീകരവാദി’ പരാമർശത്തിനെതിരെ വിമർശനവുമായി മകൾ രംഗത്ത്

ഡൽഹി മുഖ്യമന്ത്രിക്കെതിരായ ബിജെപി നേതാക്കളുടെ ‘ഭീകരവാദി’ പരാമർശത്തിനെതിരെ വിമർശനവുമായി അരവിന്ദ് കെജരിവാളിൻറെ മകൾ ഹർഷിത രംഗത്തെത്തി. “ആരോഗ്യ സേവനങ്ങൾ സൗജന്യമാക്കിയതാണോ ഭീകരവാദം? കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് ഭീകരവാദമാണോ? ആളുകൾക്ക് വൈദ്യുതിയും വെള്ളവും നൽകുന്നത് ഭീകരവാദമാണോ?” ഹർഷിത ചോദിച്ചു.

ബിജെപി എംപി പർവേശ് വർമയും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഭീകരവാദിയാണെന്ന തരത്തിൽ പ്രസ്താവന നടത്തിയിരുന്നു. ‘അവർ ആരോപണങ്ങൾ ഉന്നയിക്കട്ടെ. 200 എംപിമാരെയും 11 മുഖ്യമന്ത്രിമാരെയും കൊണ്ടുവരട്ടെ. ഞങ്ങൾ മാത്രമല്ല, രണ്ടു കോടി സാധാരണക്കാരും ആം ആദ്മി പാർട്ടിക്കായി പ്രചാരണത്തിലാണ്. ആരോപണങ്ങളുടെയാണോ അതോ പ്രവർത്തികളുടെ അടിസ്ഥാനത്തിലാണോ ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയതെന്നു ഫെബ്രുവരി 11ന് അറിയാം.’ എന്ന് ഹർഷിത പ്രതികരിക്കുകയുണ്ടായി.

‘ഹിന്ദു സ്ത്രീകളെ മുസ്‌ലിം പുരുഷന്മാർ തട്ടിയെടുക്കുന്നു. കെജരിവാളിനെപ്പോലുള്ള ഭീകരർ എല്ലായിടത്തും ഒളിച്ചിരിക്കുന്നതിനാൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഞങ്ങൾ കശ്മീരിലെ പാകിസ്ഥാൻ ഭീകരരുമായിട്ടു വേണോ അതോ കെജരിവാളിനെപ്പോലുള്ള ഭീകരരുമായിട്ടു വേണോ യുദ്ധം ചെയ്യാൻ?’– എന്നായിരുന്നു കഴിഞ്ഞ മാസം 25നു തിരഞ്ഞടുപ്പ് പ്രചാരണ റാലിയിൽ പർവേശ് വർമ ചോദിച്ചത്. ഇദ്ദേഹമാണ് ഡൽഹി മുഖ്യമന്ത്രി ഭീകരവാദിയാണെന്ന തരത്തിൽ ആദ്യം പ്രസ്താവന നടത്തിയത്.

Content highlights: Arvind kejriwal’s daughter on “Terrorist” barb by bjp leaders