അസം പൌരത്വ പട്ടികയിലെ മുഴുവൻ വിവരങ്ങളും സർക്കാർ വെബ്സൈറ്റിൽ നിന്നും കാണാാതായി

Assam NRC data vanishes from website

2019 ഓഗസറ്റ് 31 ന് പുറത്തിറക്കിയ അന്തിമ അസം പൌരത്വ പട്ടികയിലെ എല്ലാ വിവരങ്ങളും സർക്കാർ വെബ്സൈറ്റിൽ നിന്നും കാണാതായി. nrcassam.nic.in എന്ന വെബ്സൈറ്റിലായിരുന്നു പൗരത്വ പട്ടികയുടെ വിവരങ്ങൾ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാ വിവരങ്ങളും വെബ്സൈറ്റിലെ ക്ലൗഡ് സ്റ്റോറേജിൽ കാണുന്നില്ലെന്ന ആരേപണമാണിപ്പോൾ ഉയർന്നിരിക്കുന്നത്. അതേ സമയം വിവരങ്ങൾ അപ്രത്യക്ഷമാണെന്ന പ്രചാരണം തെറ്റാണെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഏകദേശം 3.11 കോടി ആളുകളെ ഉൾപ്പെടുത്തിയും, 19.06 ലക്ഷം ആളുകളെ പുറത്താക്കിയുമുള്ള അന്തിമ പട്ടികയാണ് അപ്രത്യക്ഷമായിരിക്കുന്നത്. പൗരത്വ വിവരങ്ങൾ കാണാതായതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി.

സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും, ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേബബ്ത്ര സൈക്യ സെൻസർ കമ്മീഷനോട് ആവശ്യപ്പെട്ടു. എൻആർസി കോഡിനേറ്റർ സ്ഥാനത്ത് നിന്നും പ്രതിക് ഹലേജയെ മാറ്റിയിരുന്നു. എന്നായ പകരത്തിന് ആരും ചുമതലയേൽക്കാത്തതിനാൽ ക്ലൗഡ് സ്റ്റോറേജ് പുതുക്കേണ്ട വിപ്രോ അത് നടപ്പാക്കിയിരുന്നില്ല. പുതിയ കോഡിനേറ്റർ ഉടൻ ചുമതലയേൽക്കുമെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ വിവരങ്ങൾ അപ്ലോഡാകുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ വിഷയത്തെ കുറിച്ച് വിപ്രോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പൗരത്വ പട്ടികക്കെതിരെയുള്ള അപ്പീലുകൾ കോടതിയിൽ നില നിൽക്കുമ്പോൾ തന്നെയാണ് വിവരങ്ങൾ കാണാതായതെന്നും, സുപ്രിം കോടതി നിർദേശത്തിൻ്റെ പരസ്യമായ ലംഘനമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

Content Highlights: Assam NRC data vanishes from website