കേന്ദ്രസർക്കാരിൻറെ എസ്സി എസ്ടി സംവരണ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്. തൊട്ടുകൂടായ്മ ഇല്ലാതാക്കാൻ ഇതുവരെ ബിജെപിയും ആർഎസ്എസും എന്താണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. ജയ്പൂർ കളക്ടറേറ്റിന് സമീപം നടന്ന പ്രതിഷേധ പരിപാടിയിൽ സംസാാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് അവർ മുസ്ലീംങ്ങളെ ആക്രമിക്കുന്നു. നാളെ സിക്ക് മതവിശ്വാസികൾക്കെതിരെയും ബുദ്ധമത വിശ്വാസികൾക്കെതിരെയും പ്രവർത്തിക്കും. എന്താണ് യഥാർത്ഥത്തിൽ ഇവർക്ക് വേണ്ടത് ? ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന അവരുടെ സ്വപ്നം ഒരിക്കലും സാക്ഷാത്കരിക്കരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ആരെങ്കിലും ഹിന്ദു രാഷ്ട്രത്തെപ്പറ്റി സംസാരിച്ചാൽ ഞാൻ അവരോട് ചോദിക്കാൻ പോകുന്നത് ദളിതരും ഹിന്ദുക്കളല്ലെ എന്നാവും. എന്നിട്ടും തൊട്ടുകൂടായ്മ ഇല്ലാതാക്കാൻ നിങ്ങൾ എന്താണ് ചെയ്തതെന്നും ചോദിക്കും. അദ്ദേഹം വിമർശിച്ചു.
സംവരണം സംരക്ഷിക്കുന്നതിന് വേണ്ടി എല്ലാവരും മുന്നോട്ടുവരണമെന്നും അങ്ങനെ ചെയ്താല്‍ കേന്ദ്രസര്‍ക്കാരിന് സംവരണം അവസാനിപ്പിക്കാനുളള ധൈര്യമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജോലിയിലെ സ്ഥാനകയറ്റത്തിന് സംവരണം മൌലീകാവകാശമല്ല എന്ന ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. രാജസ്ഥാനിൽ നടപ്പാക്കിയുള്ളതുപോലെ സ്ഥാനകയറ്റത്തിന് സംവരണം ഉറപ്പുവരുത്താൻ ഭേദഗതി കൊണ്ടുവരാൻ എല്ലാ സംസ്ഥാനങ്ങൾക്കും കഴിയണമെന്നും എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാന പ്രശ്നം ഇതാണെന്നും അശോക് ഗെഹ്ലോത് കൂട്ടിചേർത്തു.
content highlights: How many of you eat with Dalits? Ashok Gehlot attacks Modi govt over SC/ST reservation