നിർഭയ കേസിലെ പ്രതികളെ മാർച്ച് മൂന്നിന് തൂക്കിലേറ്റും; പുതിയ മരണവാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

Nirbhaya Convicts To Now Hang On March 3 At 6 am, Says Delhi Court

നിർഭയ കേസിലെ നാല് കുറ്റവാളികളേയും മാർച്ച് മൂന്നിന് തൂക്കിലേറ്റാനുള്ള പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ്‌ കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. കേസിൽ പ്രതികൾക്ക് മൂന്നാം തവണയാണ് മരണവാറണ്ട് പുറപ്പെടുവിക്കുന്നത്.

പ്രതികളിൽ മൂന്നുപേരുടെയും ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. പ്രതികളായ മുകേഷ് സിങ്, വിനയ് ശർമ, അക്ഷയ് കുമാർ സിങ് എന്നിവരുടെ ദയാഹർജികളാണു രാഷ്ട്രപതി തള്ളിയത്. തുടർന്ന് ദയാഹർജി തള്ളിയതിനെതിരെ പ്രതി വിനയ് ശർമ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ ഇയാളുടെ ഹർജി സുപ്രിം കോടതിയും തള്ളി. ഇതോടെയാണ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്.

അതേ സമയം കേസിലെ പ്രതിയായ പവന്‍ ഗുപ്തക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാനുള്ള അവസരം ഉണ്ട്. അതുക്കൊണ്ട് ഇപ്പോള്‍ പുറപ്പെടുവിച്ച മരണവാറണ്ട് വീണ്ടും മാറ്റിവയ്ക്കാനാണ് സാധ്യത. 

content highlights: Nirbhaya Convicts To Now Hang On March 3 At 6 am, Says Delhi Court