കുല്‍ദീപ് സിംഗിന്‍റെ നിയമസഭാംഗത്വം റദ്ദാക്കി

Unnao Rape Convict Kuldeep Sengar's Membership to UP Assembly Formally Cancelled

ഉന്നാവ് പീഡന കേസിലെ കുറ്റവാളി കുല്‍ദീപ് സിംഗിന്‍റെ നിയമസഭാംഗത്വം റദ്ദാക്കി. ഉന്നാവിലെ ബാംഗര്‍മൗ നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ കുല്‍ദീപ് സിങ് സേംഗറെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെ തുടർന്നാണ് നടപടി. ബിജെപിയിൽ നിന്ന് നേരത്തെ സേംഗറെ പുറത്തിറക്കിയിരുന്നു.

ജോലികിട്ടാൻ സഹായം തേടിയെത്തിയ പെൺകുട്ടിയെ സെംഗാർ ഉന്നാവിലെ വസതിയിൽ വച്ച് ബലാൽസംഗം ചെയ്തു എന്നാണ് കേസ്. 2017 ൽ യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്നിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പെൺകുട്ടിയുടെ അച്ഛനെ കള്ളകേസിൽ കുടുക്കുകയും കസ്റ്റടിയിൽ മർദ്ദനമേറ്റ് അദ്ദേഹം മരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം പെൺകുട്ടി വാഹനാപകടത്തിൽ ഗുരുതര അവസ്ഥയിലായതോടെയാണ് സുപ്രീംകോടതി ഇടപെട്ടത്. കേസിൽ സേംഗര്‍ക്ക് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. തടവുശിക്ഷ ജീവിതാന്ത്യംവരെ അനുഭവിക്കണമെന്നും പ്രത്യേക കോടതി ജഡ്ജി ധര്‍മേഷ് ശര്‍മ ഉത്തരവിട്ടിരുന്നു. പിഴത്തുകയിൽ നിന്ന് 10 ലക്ഷം രൂപ പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ് കോടതി നിർദ്ദേശം. 

content highlights: Unnao Rape Convict Kuldeep Sengar’s Membership to UP Assembly Formally Cancelled