ഡൽഹി വർഗീയകലാപം; മരണം 18 ആയി, 200 പേർക്ക് പരിക്ക്, ഇടപെടാൻ പൊലീസിന് കോടതിയുടെ കർശന നിർദ്ദേശം

Delhi clashes, eighteen people have been killed and more than 150 including a child injured 

ഡൽഹി വർഗീയകലാപത്തിൽ മരണം 10 ആയി. ഇന്ന് പുലർച്ചെ മാത്രം 5 പേർ മരിച്ചു. 50 പൊലീസുകാർ ഉൾപ്പടെ 200 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ദില്ലി ജിടിബി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റ 35 പേരുടെ നില ഗുരുതരമാണ്. ഗോകുൽപുരിൽ വീണ്ടും സംഘർഷം ഉണ്ടായി. നിരവധി കടകൾ കത്തിച്ചു. സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാൻ ഡൽഹി ഹെെക്കോടതി പൊലീസിന് നിർദ്ദേശം നൽകി. സംഘർഷം സംബന്ധിച്ച ഹർജി ഇന്നലെ അർദ്ധ രാത്രിയിൽ പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം. കേസ് ഇന്ന് ഉച്ചയ്ക്കു ശേഷം കോടതി വീണ്ടും പരിഗണിക്കും. സംഘർഷത്തിനിടെ മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. ദേശീയ മാധ്യമമായ എൻഡിടിവിയുടെ മൂന്ന് റിപ്പോർട്ടർമാർക്കും ഒരു ക്യാമറാമാനും അക്രമണത്തിൽ പരിക്കേറ്റു. 

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാന ചുമതലയുള്ള സ്പെഷൽ കമ്മിഷണറായി എസ്.എൻ.ശ്രീവാസ്തവയെ നിയമിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷ മേഖലകൾ സന്ദർശിക്കുകയും മുസ്ലീം സമുദായ നേതാക്കളുമായി സംസാരിക്കുകയും ചെയ്തു. 

ഡൽഹി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു നിശ്ചയിച്ച കേരള സന്ദർശനം റദ്ദാക്കി. സംഘർഷവുമായി ബന്ധപ്പെട്ട് അമിത് ഷാ വിളിച്ച യോഗത്തില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ലഫ്റ്റനൻ്റ് ഗവര്‍ണര്‍ അനില്‍ ബൈജാൽ എന്നിവർ പങ്കെടുത്തു. ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ യോഗത്തിൽ തീരുമാനമായി. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം സ്ഥിതിഗതികൾ വിലയിരുത്തും. 

content highlights: Delhi clashes, eighteen people have been killed and more than 150 including a child injured