അരവിന്ദ് കെജ്രിവാള്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

Arvind Kejriwal-PM Meeting Today

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. കെജ്രിവാള്‍ മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ച്ചയാണിത്.

പ്രധാന മന്ത്രിയുടെ ഓഫീസില്‍ രാവിലെ 11 മണിക്കാണ് കൂടിക്കാഴ്ച. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച്ചയുണ്ടായ കലാപവും കൂടിക്കാഴ്ച്ചയില്‍ ചർച്ച വിഷയമായേക്കും.

ഡല്‍ഹി കലാപത്തിനിടെ കഴിഞ്ഞയാഴ്ച്ച ആഭ്യന്തരമന്ത്രി അമിത് ഷായുമായും കെജ്രിവാള്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാഷ്ട്രീയത്തിനധീതമായി എന്തു സഹായവും നല്‍കുമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തതായി കെജ്രിവാള്‍ അറിയിച്ചിരുന്നു. കലാപത്തെ തുടർന്ന് ഡല്‍ഹി പൊലീസ് 1200 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 369 കേസുകളാണ് ആകെ ഫയല്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 44 എണ്ണം ആയുധ നിയമം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

content highlights: Arvind Kejriwal-PM Meeting Today