പീഡന കേസ് പ്രതി ചിന്മയാനന്ദിൻ്റെ ജാമ്യം റദ്ദാക്കില്ല; സുപ്രീം കോടതി

SC bench recuses from hearing pleas against bail to Swami Chinmayanand in rape case

നിയമ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിന് അലഹബാദ് ഹെെക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയില്ല. ജാമ്യം മതിയായ വ്യവസ്ഥകളോടെ ആയിരുന്നുവെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതേ സമയം കേസ് ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുവാനുള്ള ഇരയുടെ അപേക്ഷ കോടതി പരിഗണിച്ചു. ഇത് സംബന്ധിച്ച് യു പി സർക്കാരിന് കത്തയക്കാൻ കോടതി നിർദ്ദേശം നൽകി. 

തൻ്റെ ഉടമസ്ഥതയുള്ള സ്കൂളിലെ നിയമവിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസം അലഹബാദ് കോടതി ചിന്മയാനന്ദിന് ജാമ്യം അനുവദിച്ചിരുന്നു. അധികാരമുപയോഗിച്ച് ലെെംഗിക പീഡനം നടത്തിയെന്ന് കാണിച്ച് സെഷൻ 376-C പ്രകാരം ചിന്മയാനന്ദിനെ സെപ്റ്റംബർ 30 ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ  ചിന്മയാനന്ദിൽ നിന്ന് പെൺകുട്ടി പണം തട്ടാൻ ശ്രമിച്ചെന്ന് അരോപിച്ച് സമാന്തര കേസ് ചിന്മയാനന്ദും നൽകി. ഡിസംബർ 4 ചിന്മയാനന്ദിന് ജാമ്യം ലഭിച്ചു. എന്നാൽ ഒരു മാസത്തിന് ശേഷം ഉത്തർ പ്രദേശ് പ്രത്യേക അന്വേഷണ സംഘം കോടതി നിർദ്ദേശ പ്രകാരം ചിന്മയാനന്ദിനെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. ആ അറസ്റ്റിലാണ് ഫെബ്രുവരി 3 ന് അലഹബാദ് കോടതി ജാമ്യം അനുവദിച്ചത്. 

content highlights: SC bench recuses from hearing pleas against bail to Swami Chinmayanand in rape case