കൊറോണ വൈറസ്; ഇന്ത്യ ഉൾപെടെയുള്ള ആറ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്

kuwait stops flights with seven country

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപെടെയുള്ള ആറ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപെടുത്തി കുവൈത്ത്. കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനാൻ എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് വിലക്കേർപെടുത്തിയത്. കുവൈത്തിൽ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളുടെ സർവീസും നിർത്തി വെച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് വിലക്ക് ഏർപെടുത്തിയിരിക്കുന്നത്. കുവൈത്ത് മന്ത്രാലയത്തിൻ്റെ നിർദേശ പ്രകാരമാണ് തീരുമാനം.

ഇതേ തുടർന്ന് കരിപ്പൂരിൽ നിന്ന് പുലർച്ചെ പുറപ്പെടേണ്ട വിമാനം റദ്ധാക്കി. യാത്ര ചെയ്യാനെത്തിയവരെ വിമാന താവളത്തിൽ നിന്നും തിരിച്ചയച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വിമാനങ്ങളെ വിലക്കി കൊണ്ടുള്ള ഉത്തരവ് പുറത്ത് വരുന്നത്. ഇന്ത്യ ഉൾപെടെയുള്ള പത്ത് രാജ്യങ്ങളിൽ നിന്ന് ഉള്ളവർക്ക് ഏർപെടുത്തിയ യാത്ര നിയന്ത്രണം ഇന്നലെ പിൻവിലിച്ചരുന്നു. കൊറോണ വൈറസ് ബാധ ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാലെ യാത്ര അനുവദിക്കു എന്ന ഉത്തരവാണ് റദ്ധാക്കിയത്. ഇതിനു പിന്നാലെയാണ് വിമാനങ്ങൾക്ക് വിലക്ക് ഏർപെടുത്തിയിട്ടുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കുവൈത്തിൽ ഇതുവരെ 58 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Content Highlights; kuwait stops flights with seven country