കൊറോണ വൈറസ് ഉത്ഭവിച്ചത് ഇന്ത്യയിൽ നിന്നല്ലാത്തതിന് ദൈവത്തോട് നന്ദി പറയുകയാണെന്ന ബ്രീട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ ജിം ഓ നെയിലിൻ്റെ പ്രസ്താവന വിവാദത്തിൽ. മാരകമായ വൈറസ് ബാധ തുടങ്ങിയത് ചൈനയിൽ നിന്നായത് ഭാഗ്യമാണെന്നും, ഇന്ത്യയെ പോലൊരു രാജ്യത്തല്ലാത്തതിൽ നന്ദി പറയണമെന്നും ഇന്ത്യയിലായിരുന്നെങ്കിൽ വൈറസിനെ ചെറുക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകില്ലെന്നും അദ്ധേഹം പറഞ്ഞു.
ഇന്ത്യൻ ഭരണ നേതൃത്വത്തിന് വൈറസിനെ ചെറുക്കുന്നതിനുള്ള കഴിവുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ചൈനീസ് മോഡൽ മികച്ചതായിരുന്നെന്നും അദ്ധേഹം വ്യക്തമാക്കി. ബ്രസീൽ പോലുള്ള രാജ്യമായാലും സ്ഥിതി ഗുരുതരമാകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. സിഎൻബിസിൽ നടന്ന ചർച്ചയിലാണ് നെയിലിൻ്റെ പ്രസ്താവന. നെയിലിൻ്റെ പ്രസ്താവനയിൽ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തി. കൊറോണ വൈറസിനെ ഇല്ലാതാക്കുന്നതിനായി പാശ്ചാത്യ രാജ്യങ്ങൾ ചൈനയുടെ മാതൃക പിന്തുടരണമെന്ന് അദ്ദേഹം ചർച്ചയിൽ പറഞ്ഞു.
ഒ നെയിലിൻ്റെ പ്രസ്താവന നിരുത്തരവാദപരവും അനുചിതവുമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ മന്ത്രി വിശ്വേശ് നേഗി പ്രതികരിച്ചു. ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 ഇന്ത്യയിൽ ഇതുവരെ 72 പേർക്കാണ് സ്ഥിരീകരിച്ചത്. ഒരാൾ പോലും മരണപെട്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം വൈറസ് പൊട്ടിപുറപെട്ട ചൈനയിൽ ഇതുവരെ 3169 പേർ മരണപെടുകയും 80000 ലധികം ആളുകൾക്ക് ബാധിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ ബാധയ്ക്കെതിരെ കടുത്ത പ്രതിരോധമാണ് ഇന്ത്യ സ്വീകരിക്കുന്നത്. മന്തിമാരടക്കമുള്ളവരുടെ വിദേശ യാത്ര റദ്ധാക്കുകയും, വിസ നൽകുന്നതിന് വിലക്കേർപെടുത്തുകയും ചെയ്തിട്ടുണ്ട്.
Content Highlights;Thank God coronavirus didn’t start in India: Goldman chief economist Jim O’Neill