സ്പെയിനിൽ അടിയന്തരാവസ്ഥ; 24 മണിക്കൂറിൽ കൊവിഡ് 19 സ്ഥിരീകരിച്ചത് 1500 പേർക്ക്

Spain announces lockdown after reporting 1,500 new coronavirus cases in a day

സ്പെയിനിൽ 24 മണിക്കൂറിൽ 1500 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടർന്ന് രാജ്യത്ത് രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ 5753 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 150 പേർ കൊവിഡ് 19 ബാധിച്ച് സ്പെയിനിൽ മരിച്ചു. 

ഇറ്റലി, ചെെന. ദക്ഷിണ കൊറിയ എന്നി രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ  കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുളളത് സ്പെയിനിലാണ്. തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ രാജ്യത്ത് കൊണ്ടുവരുകയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. 

ഇപ്പോൾ മുതൽ നമ്മൾ പുതിയ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വെെറസിനെ ഇല്ലാതാക്കാൻ എന്താണൊ ചെയ്യേണ്ടത് അത് ചെയ്യാൻ നമ്മൾ മടി കാണിക്കരുത്. ആരോഗ്യമാണ് ഏറ്റവും പ്രധാനം. പെഡ്രോ സാഞ്ചസ് പറഞ്ഞു. പൊലീസും സേനയും ഉൾപ്പടെ കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇതുവരെ ലോകത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 145000 കവിഞ്ഞു. 5400 പേര്‍ മരിക്കുകയും ചെയ്തു. ചൈനയില്‍ കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടായെങ്കിലും യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും പശ്ചിമേഷ്യയിലും കൊവിഡ്-19 വ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്.

content highlights: Spain announces lockdown after reporting 1,500 new coronavirus cases in a day