മൂന്നാർ: തുടർച്ചയായ രണ്ടു വർഷത്തെ പ്രളയം തുടച്ചു നീക്കിയ മൂന്നാർ, അതിജീവനത്തിന്റെ പാത സ്വപ്നം കാണുന്നതിനിടെയാണ് വീണ്ടും വില്ലനായി കൊറോണയെത്തിയത്. ഇന്നലെയാണ് മൂന്നാറിലെത്തിയ ഇംഗ്ലണ്ട് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വിദേശി താമസിച്ചിരുന്ന റിസോർട്ടിന്റെ പരിസരത്തടക്കം, ആളനക്കമില്ലാതായി.
പരീക്ഷാകാലം തീരുന്ന ഏപ്രിൽ, മെയ് മാസത്തിൽ കൂടുതൽ വിനോദ സഞ്ചാരികളെ പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് കൊറോണ വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയായത്. ഇംഗ്ലണ്ട് സ്വദേശിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ഉണ്ടായിരുന്ന സഞ്ചാരികളും ഞായറാഴ്ച തിരികെ മടങ്ങി. ഇതോടെ, മൂന്നാർ ഹര്‍ത്താല്‍ പ്രതീതിയിലായി. ഞായറാഴ്ച അവധിയായതിനാല്‍ തോട്ടം തൊഴിലാളികള്‍ രാവിലെ വന്ന് അവശ്യസാധനങ്ങള്‍ വാങ്ങി മടങ്ങി. വിനോദസഞ്ചാരികളെ ആശ്രയിച്ച് നടത്തിയിരുന്ന ഹോട്ടലുകള്‍ പലതും കഴിഞ്ഞ ദിവസംതന്നെ പൂട്ടി.
ബാക്കിയുള്ള ഹോട്ടലുകളും ഭൂരിഭാഗം സുഗന്ധവ്യഞ്ജനക്കടകളും ഞായറാഴ്ച ഉച്ചയ്ക്ക് അടച്ചു. കൊറോണ ബാധ സ്ഥിരീകരിച്ച ടീ കൗണ്ടി റിസോര്‍ട്ടിനു സമീപമുള്ള ഇക്കാ നഗറിലെ എല്ലാ സ്ഥാപനങ്ങളും ഞായറാഴ്ച രാവിലെതന്നെ പൂട്ടിയതോടെ ഈ മേഖല വിജനമായ നിലയിലാണ്.
Content Highlight: Tourists return from Munnar while corona confirmed on tourist.