തിരുവനന്തപുരം: കൊറോണ ആശങ്കയിൽ സംസ്ഥാനത്തെ ബാറുകൾ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. ബാറുകൾ അണുവിമുക്തമാക്കാനും ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കാനായി മേശകൾ തമ്മിലുള്ള അകലം വർധിപ്പിക്കാനുമാണ് നിർദ്ദേശം. രണ്ടാം ഘട്ട കൊറോണ വൈറസ് പ്രതിരോധത്തിൻറെ ഭാഗമായി കൂടുതൽ നടപടികൾ സ്വീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. അതേസമയം, സമൂഹജീവിതം പൂർണമായും ഇല്ലാതാക്കേണ്ടതില്ലെന്നും അതിൻറെ ആവശ്യമില്ലെന്നുമാണ് മന്ത്രിസഭാ തീരുമാനം. ഇതിൻറെ ഭാഗമാണ് പുതിയ ക്രമീകരണങ്ങൾ.
കൂടാതെ, കൊറോണയെ പ്രതിരോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രതിരോധത്തിനായി ആവശ്യമെങ്കിൽ കൂടുതൽ ഡോക്ടർമാരെ റിക്രൂട്ട് ചെയ്യാനും ധാരണയായി. കൊറോണ വൈറസ് സമൂഹത്തിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെതുടർന്നാണ് സംസ്ഥാന സർക്കാരിന്‍റെ നീക്കം. പരിശോധനയും ചികിത്സയും ഉറപ്പു വരുത്തുന്നതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സമയം ദീർഘിപ്പിക്കാനും യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ ഡോക്ടർമാരുടെ സംഘടനയുമായി സർക്കാർ ചർച്ച നടത്തും.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്താകമാനം 8,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു കഴിഞ്ഞു. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 147 ആയി. കൊവിഡ് 19 ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ മരണപ്പെട്ടത് മൂന്ന് പേരാണ്. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ഇന്ത്യ കൊവിഡ് ബാധയില്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിരീക്ഷിക്കുന്നുത്. കേരളത്തില്‍ 27 പേരാണ് ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.
Content Highlight: Beverage outlets doesn’t close amid corona virus