ന്യൂസിലൻഡിൽ ഇനി മുതൽ ഗർഭഛിദ്രം കുറ്റകരമല്ല; പാർലമെൻ്റിൽ ബിൽ പാസാക്കി ജസീന്ദ ആർഡേൻ

New Zealand passes law decriminalising abortion

ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന നിയമത്തിനെതിരെ പാർലമെൻ്റിൽ ബിൽ പാസാക്കി ജസീന്ദ ആർഡേൻ. ന്യൂസിലൻഡിൽ 43 വർഷമായി നിലനിന്നിരുന്ന നിയമമാണ് ജസീന്ദ ആർഡേൻ റദ്ദാക്കിയത്. 68 ൽ 51 വോട്ടുകൾക്കാണ് പാർലമെൻ്റിൽ ബിൽ പാസായത്. ഗർഭഛിദ്രത്തെ ആരോഗ്യപ്രശ്നമായി പരിഗണിച്ചുകൊണ്ടും ഗർഭം ധരിച്ച്  20 ആഴ്ച വരെ അബോർഷൻ നടത്താനുള്ള സമയപരിതി നീട്ടിയും ഗർഭഛിദ്രത്തിന് വിധേയയായ സ്ത്രിയ്ക്ക് ആവശ്യമായ കൌൺസിലിംഗ് നൽകാനുമാണ് പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നത്. 

നേരത്തെ ഉണ്ടായിരുന്ന നിയമ പ്രകാരം ഗർഭഛിദ്രത്തിന് അനുമതി നൽകേണ്ടത് രണ്ട് ഡോക്ടർമാരായിരുന്നു. ഗർഭിണിയായ സ്ത്രീയുടെ ജീവന് ഭീഷണി നേരിടുന്ന അവസരത്തിൽ മാത്രമെ ഗർഭഛിദ്രം അനുവധിച്ചിരുന്നുള്ളു. 1977 ലെ ഈ നിയമത്തിനെതിരെയാണ് പുതിയ ബിൽ പാസാക്കിയിരിക്കുന്നത്. ഇനി മുതല്‍ ഗര്‍ഭഛിദ്രം ഒരു ആരോഗ്യപ്രശ്‌നമായി പരിഗണിക്കുമെന്ന് ന്യൂസിലൻഡ് നീതിന്യായ മന്ത്രി ആന്‍ഡ്ര്യൂ ലിറ്റില്‍ വ്യക്തമാക്കി. 

content highlights: New Zealand passes law decriminalising abortion