കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ച് തമിഴ്നാട്
കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ച് തമിഴ്നാട് സർക്കാർ. ഇതിൻ്റെ ഭാഗമായി കോയമ്പത്തൂർ അതിർത്തിയിലെ ഒൻപത് ചെക്ക് പോസ്റ്റുകളും അടച്ചിടും. കോയമ്പത്തൂരിൽ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കേരളത്തിൽ നിന്നും വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗമായാണ് ഈ നടപടി. ഇന്ന് വൈകുന്നേരത്തോട് കൂടിയാണ് ചെക്ക് പോസ്റ്റുകൾ അടയ്ക്കുന്നത്. കേരള തമിഴ്നാട് അതിർത്തിയിൽ പോലീസ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്. കോയമ്പത്തൂർ കളക്ടറാണ് ചെക്ക് പോസ്റ്റുകൾ അടയ്ക്കുന്നതുമായി ബന്ധപെട്ട ഉത്തരവ് പുറപെടുവിച്ചത്.
വാളയാർ വഴി അത്യാവശ്യം വാഹനങ്ങൾ കടത്തിവിടുന്നതായിരിക്കും. കേരള തമിഴ്നാട് അതിർത്തികളിലായി ആരോഗ്യ ഉദ്യോഗസ്ഥരെ നിർത്തുകയും കർശന പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ പരിശോധന നടത്തുന്നുണ്ടെങ്കിലും വൈകിട്ട് ആറ് മണിയോടെ പൂർണ്ണമായും അടയ്ക്കാനാണ് തീരുമാനം. നേരത്തെ ആര്യങ്കാവ് ചെക്ക്പോസറ്റിലും പരിശോധന നിർബന്ധമാക്കിയിരുന്നു. ഇതിലൂടെ തമിഴ്നാട്ടിലേക്ക് പോകുന്നവരെ കർശന പരിശോധനയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പ്രവേശിപ്പിക്കുന്നത്.
Content Highlights; Corona Virus; Tamil Nadu closes the borders with Kerala