കൊവിഡ് 19 കാലാനുസൃതമായി വരാൻ സാധ്യതയുള്ള രോഗമാണെന്ന കണ്ടെത്തലുമായി അമേരിക്കൻ ശാസ്ത്രജ്ഞൻ. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ പകർച്ചവ്യാധികളെ കുറിച്ച് പഠനം നടത്തുന്ന ഗവേഷകനായ അൻ്റണി ഫോസിയാണ് ആ കാര്യം വ്യക്തമാക്കിയത്. തണുപ്പ് കാലത്താണ് വെെറസ് കൂടുതൽ ശക്തി പ്രാപിക്കുന്നതെന്നും ശെെത്യകാലം ആരംഭിക്കുന്ന ഭൂമിയുടെ തെക്കൻ ഭാഗത്ത് വെെറസ് ശക്തി പ്രാപിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറയുന്നു.
ശെെത്യകാലത്തേക്ക് പ്രവേശിക്കുന്ന തെക്കൻ ആഫ്രിക്കയിലും തെക്കൻ ഭാഗത്തുള്ള രാജ്യങ്ങളിലും പുതിയെ കേസുകൾ റിപ്പോർട്ട് ചെയ്തതായി കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ പെട്ടന്നൊരു കോവിഡ് വ്യാപനം അവിടെ ഉണ്ടായാൽ അതിനെ നേരിടാൻ നമ്മൾ തയ്യാറായിരിക്കണമെന്നും പറഞ്ഞു.
‘വെെറസ് വ്യാപനത്തിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന സമയമാണിത്. ഈ അവസരത്തിൽ വാക്സിൽ വികസിപ്പിച്ചെടുത്ത് പരീക്ഷിച്ച് വിജയകരമാക്കാൻ നമുക്ക് സാധിക്കണം. ചെെനയിലും അമേരിക്കയിലുമായി നിലവിൽ വാക്സിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഹെെഡ്രോക്സി ക്ലോറോക്വിനിൻ പോലുള്ള മരുന്നുകളും കൊവിഡിനെതിരെ ഫലപ്രദമാണെന്ന് കണ്ടു. അതുകൊണ്ട് തന്നെ നമ്മൾ കൊവിഡിനെ പ്രതിരോധിക്കുന്നതിൽ വിജയിക്കുമെന്നറിയാം. പക്ഷെ വെെറസിൻ്റെ രണ്ടാം ഘട്ട പ്രവർത്തനത്തിന് തയ്യാറെടുക്കേണ്ടതുകൂടി ഉണ്ട്’. അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിന് തണുത്ത കാലാവസ്ഥയിലാണ് കൂടുതല്‍ പ്രഹര ശേഷി എന്നാണ് ഇദ്ദേഹം പറയുന്നത്. തണുത്ത കാലാവസ്ഥ ശരീരത്തിൻ്റെ പ്രതിരോധ ശേഷി കുറയ്ക്കുന്നതാണ് ഇതിനൊരു കാരണമായി അദ്ദേഹം ചൂണ്ടികാണിക്കുന്നത്. അണുബാധ വ്യാപനം കുറഞ്ഞതുകൊണ്ട് വെെറസ് ഇല്ലാതാകുമെന്ന് പറയാൻ കഴിയില്ല. അതിന് ഉദാഹരണമാണ് ഓസ്ട്രേലിയ. അവിടെ 2500 കൊവിഡ് കേസുകൾ സ്ഥിരീകരിക്കുകയും എട്ട് പേർ മരുക്കുകയും ചെയ്തിട്ടുണ്ട്.
content highlights: Coronavirus could become seasonal, says top US scientist