ജറുസലേം: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ അടുത്ത സഹായിയെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. നെതന്യാഹുവിന്റെ സ്റ്റാഫംഗത്തിന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ശേഷം ഐസൊലേഷനില്‍ പോകുന്ന പ്രമുഖ നേതാവാണ് നെതന്യാഹു.
അതേസമയം പരിശോധനകള്‍ കഴിഞ്ഞ് ഫലം വരുന്നത് വരെ ക്വാറന്റൈനില്‍ തുടരാനാണ് നെതന്യാഹുവിന്റെ തീരുമാനം. എന്നാല്‍ തന്റെ സ്റ്റാഫംഗത്തിന് കൊറോണ സ്ഥിരീകരിച്ചത് കൊണ്ടാണ് ഈ തീരുമാനമെന്ന് ഇതുവരെ നെതന്യാഹു വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ച്ച നെതന്യാഹുവിന്റെ സ്റ്റാഫംഗം പാര്‍ലമെന്റ് സെഷനില്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷത്തെ നേതാക്കള്‍ ഇയാളുമായി അടുത്തിടപഴകിയിരുന്നു. കൊറോണവൈറസിനെതിരെ അടിയന്തര സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കാനായിരുന്നു ഇയാള്‍ ശ്രമിച്ചത്.
ഒരാഴ്ച്ചത്തേക്കാണ് നെതന്യാഹുവിനെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതെന്ന വാദങ്ങളെ അദ്ദേഹത്തിന്റെ ഓഫീസ് തള്ളി. കൂടുതല്‍ പേരുമായി ഇടപഴകുന്നത് ഒഴിവാക്കാനാണ് ക്വാറന്റൈനില്‍ പ്രവേശിച്ചതെന്ന് നെതന്യാഹു പറഞ്ഞു. ഇതിലൂടെ സമൂഹ വ്യാപനം തടയാനാവുമെന്നും ഇസ്രയേല്‍ പറഞ്ഞു.
Content Highlight: Israel Prime Minister Benjamin Netanyahu kept self Quarantine