സ്വകാര്യ കമ്പനികള്‍ക്ക് ജീവക്കാരെ പിരിച്ചുവിടാനും ശമ്പളം കുറയ്ക്കാനും അനുമതി; ആശങ്കയില്‍ യുഎഇയിലെ പ്രവാസികള്‍

ദുബായ്: യുഎഇയില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളെ പിരിച്ചുവിടാനും ശമ്പളം വെട്ടിക്കുറയ്ക്കാനും സ്വകാര്യ കമ്പനികള്‍ക്ക് അനുമതി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ നിയന്ത്രണത്തിന് യുഎഇ മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് അനുമതി നല്‍കിയത്.

അധിക ജീവനക്കാരുടെ സേവനം താത്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയനുസരിച്ച് ശമ്പളം കുറയ്ക്കാനോ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി. പുതിയ നിയമം സ്വദേശി ജീവനക്കാര്‍ക്ക് ബാധകമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തീരുമാനം മലയാളികള്‍ അടക്കമുള്ള പ്രവാസികളെയാണ് ബാധിക്കുക.

ശമ്പളത്തോട് കൂടിയോ അല്ലാതെയോ ഹ്രസ്വ-ദീര്‍ഘകാല അവധി നല്‍കാനും കമ്പനികള്‍ക്ക് സാധിക്കും. വീട്ടിലിരുന്ന ജോലി ചെയ്യിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Content Highlight: UAE to curtail the salary or dismiss the employees from job as corona challenge