ഇസ്രായേൽ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു പേരും ചികിത്സയിലാണെന്നും അരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇസ്രായേൽ ദേശീയ ഇൻ്റലിജന്‍സ് ഏജന്‍സിയായ മൊസാദ് ചീഫ് യോസി കോഹനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മിർ ബിൻ ഷബ്ബയും ഉള്‍പ്പെടെ മുന്‍നിര ഇസ്രായേൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം ക്വാറൻ്റീനിൽ പ്രവേശിച്ചിരിക്കുകയാണ്. നേരത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിൻ്റെ സഹപ്രവര്‍ത്തനായ പാര്‍ലമെൻ്റ് ഉപദേഷ്ടാവിന് കൊവിഡ് സഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നേരത്തെ നെതന്യാഹു സ്വയം ഐസലേഷനില്‍ കഴിഞ്ഞിരുന്നു.
ആരോഗ്യമന്ത്രി ചികിത്സയിലാണെങ്കിലും ഓഫീസ് കൃത്യമായി പ്രവർത്തിക്കുമെന്നും ആവശ്യം വന്നാൽ മന്ത്രിയുമായി ഫോൺ വഴി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എങ്ങനെയാണ് യാക്കോവ് ലിറ്റ്‌സ്മാന് വെെറസ് ബാധിച്ചതെന്ന് അന്വേഷിച്ച് വരികയാണ്. ഇസ്രായേലിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31 കടന്നു. 6211 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
content highlights: Israel Health Minister Tests Positive for Coronavirus, Mossad Chief and NSA Quarantined