ന്യൂഡല്‍ഹി: കേരളത്തിന് കര്‍ണാടക അതിര്‍ത്തി തുറന്നുകൊടുക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ ഇല്ല. രോഗികളെ കടത്തിവിടുന്നതിന് വേണ്ടി മാര്‍ഗരേഖ തയ്യാറാക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. രണ്ട് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരോട് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ ഏറെയും രോഗികള്‍ ആശ്രയിച്ചിരുന്ന കാസര്‍ഗോഡ് മംഗലാപുരം അതിര്‍ത്തി കണാടക അടച്ചതോടെയാണ് ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം ആരംഭിക്കുന്നത്. പ്രധാനമന്ത്രിയുടെ ശ്രദ്ധയും പ്രശ്‌നത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നിട്ടും പരിഹാരം കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേരള ഹൈക്കോടതി മുഖേന അതിര്‍ത്തി തുറക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവിനെതിരെ കര്‍ണാടകവും അതിര്‍ത്തി തുറക്കണെമെന്ന് ആവശ്യപ്പെട്ട് കാസര്‍ഗോഡ് എംപി രാജ് മോഹന്‍ ഉണ്ണിത്താനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കാസര്‍ഗോഡ് കൊറോണ വൈറസ് ബാധിതര്‍ ഏറെയുള്ള പ്രദേശമായതിനാലാണ് അതിര്‍ത്തി തുറക്കാന്‍ പ്രാദേശിക നേതാക്കള്‍ വിസമ്മതിച്ചതെന്ന് കര്‍ണാടകം കോടതിയില്‍ പറഞ്ഞു. കേസില്‍ ചൊവ്വാഴ്ച്ചയായിരിക്കും അന്തിമവിധി വരുന്നത്.
Content Highlight: Supreme Court on Kasargod Karnataka Border Issue