ലോക്ക് ഡൗണില്‍ സുരക്ഷിതത്വമില്ലാതെ സ്ത്രീകള്‍; ഒരു വാരത്തില്‍ 251 ഗാര്‍ഹിക പീഠന പരാതികള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായത് വീട്ടിനുള്ളിലെ സ്ത്രീകളാണ്. വീട്ടിലിരിക്കുന്ന സമയത്ത് പുരുഷന്മാര്‍ സ്തരീകളെ അടുക്കള ആവശ്യങ്ങള്‍ക്കും മറ്റും സഹായിക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്യുമ്പോഴും രാജ്യത്തെ ഗാര്‍ഹിക പീഠന പരാതികളുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ദേശീയ വനിതാ കമീഷനാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ലോക്​ഡൗണിന്റെ ആദ്യവാരത്തെ കണക്കാണ്​ വനിതാ കമീഷന്‍ പുറത്തുവിട്ടത്​. മാര്‍ച്ച്‌ 23 മുതല്‍ 31 വരെ ഓണ്‍ലൈനായി മാത്രം 257 പരാതികളാണ് ലഭിച്ചതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു.

മാര്‍ച്ച്‌ ആദ്യ വാരത്തില്‍ 116 പരാതികളാണ്​ ലഭിച്ചത്​. ഇരട്ടിയിലധികം വര്‍ധനയാണ്​ ലോക്​ഡൗണ്‍ തുടങ്ങിയ ശേഷം ഉണ്ടായത്​. ഇ-മെയില്‍ വഴിയാണ് കൂടുതല്‍ പരാതികളും ലഭിച്ചത്.

ഉത്തര്‍പ്രദേശില്‍ നിന്നാണ് കൂടുതല്‍ പരാതി ലഭിച്ചത്. 90 പരാതികളാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ളത്. കേരളത്തില്‍ നിന്ന് ഒരു പരാതിയാണ് ലഭിച്ചതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു.

Content Highlight: National Commission for Women reports 251 Domestic Violence cases in lockdown