തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; 58 പേർക്ക് രോഗം സ്ഥിരീകരിച്ചു

58 new covid cases in Tamil nadu

തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തമിഴ്‌നാട് ഈ റോഡ് സ്വദേശിയാണ് ശനിയാഴ്ച മരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. ഇന്ന് പുതുതായി 58 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച ആകെ രോഗികളുടെ എണ്ണം 969 ആയി.

അതേ സമയം കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് നിലവിലെ ലോക്ക്ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടാന്‍ തീരുമാനമായി. നേരത്തെ 15 ദിവസത്തേക്ക് കൂടി തമിഴ്‌നാട്ടില്‍ നിര്‍ബന്ധമായും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതുവരെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7529 ആയി. 242 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. 

content highlights: 58 new covid cases in Tamil nadu