കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കാൻ പുതിയ മാർഗവുമായി ഇന്ത്യോനേഷ്യ. ആളുകൾ പുറത്തിറങ്ങാതിരിക്കാൻ പ്രേത രൂപങ്ങളെ തെരുവിൽ കാവൽ നിർത്തിരിക്കുകയാണ് ഇന്ത്യോനേഷ്യയിലെ ജാവ ദ്വീപിലെ കെപ്വ ഗ്രാമം.
ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കളും പൊലീസും ചേർന്നാണ് വ്യത്യസ്തമായ കൊവിഡ് പ്രതിരോധ മാർഗത്തിന് തുടക്കം കുറിച്ചത്. പ്രേത രൂപങ്ങളെ ഭയന്ന് ആളുകൾ പുറത്തിറങ്ങില്ലെന്ന വിലയിരുത്തലിലാണ് കൊവിഡ് വ്യാപനത്തെ തടുക്കാൻ പുതിയ പദ്ധതിക്ക് രൂപം നൽകിയത്. ഇന്ത്യോനേഷ്യയിലെ ഐതിഹ്യങ്ങളിലെ ഒരു കഥാപാത്രമായ പൊകൊങ് എന്ന പ്രേത കഥാപാത്രങ്ങളുടെ വേഷം ധരിച്ചാണ് ഇവര്‍ തെരുവിലിറങ്ങിയത്. എന്നാൽ പൊകൊങിനെ കാണാൻ ആളുകൾ തെരുവിൽ എത്തി തുടങ്ങിയതോടെ പൊലീസ് പൊല്ലാപ്പിലായി. തുടർന്ന് സംഭവം ഫലിക്കാതെ വന്നപ്പോൾ ഇവര്‍ പ്രേതത്തെ ഇറക്കുന്ന രീതി മാറ്റി അവിചാരിതമായി ആളുകളുടെ മുന്നില്‍ പ്രേതരൂപത്തില്‍ എത്തിക്കുന്ന രീതിക്ക് തുടക്കം കുറിച്ചു.
ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യോനേഷ്യയില്‍ കൊവിഡ് വ്യാപനം കൂടിവരികയാണ്. 4231 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. 373 പേര് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. തുടർന്ന് കൊവിഡിനെ നിയന്ത്രിക്കാൻ ഗ്രാമങ്ങൾ തന്നെ ഇത്തരത്തിലുള്ള പുതിയ മാർഗങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കികയാണ്
content highlights: Coronavirus, In Indonesia, ‘Ghosts’ Are Making People Stay Indoors