കൊവിഡ് 19; അമേരിക്കയിൽ 2022 വരെ സാമൂഹിക അകലം പാലിക്കേണ്ടിവരുമെന്ന് പഠനം

Repeated Periods of Social Distancing May be Needed Until 2022, Says Harvard Study

കൊവിഡ് 19ൻ്റെ വ്യാപനം പൂർണ്ണമായി ഇല്ലാതാക്കാൻ 2020 വരെ സാമൂഹിക അകലം പാലിക്കേണ്ടി വരുമെന്ന് ഹാർവഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഒരു തവണ ലോക്ഡൗൺ നടപ്പാക്കിയാൽ മാത്രം കൊറോണ വൈറസിനെ തടയാനാകില്ലെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. 

യുഎസിൽ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ പഠനം പുറത്തുവരുന്നത്. യുഎസിലെ സാഹചര്യം അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ജലദോഷം പോലുള്ള രോഗാവസ്ഥകൾ തണുപ്പുള്ള മാസങ്ങളിൽ ഉണ്ടായേക്കാം. സാർസ് കോവ്–2 വൈറസ് യുഎസിലെ ക്രിട്ടിക്കൽ കെയർ ശേഷിയുടെ പരിധിയില്‍ ഒതുങ്ങുമോ എന്നു വ്യക്തമായിട്ടില്ലാത്ത സാഹചര്യത്തിൽ ഒരുതവണ മാത്രം അകലം പാലിക്കൽ നടപടികൾ ഏർപ്പെടുത്തിയാൽ കൊവിഡിനെ നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് ഗവേഷകർ പറയുന്നത്. 

വ്യാപകമായ‌ പരിശോധനകൾ ഉണ്ടാവണം. ചികിത്സയും വാക്സിനുകളും കണ്ടെത്തിയാൽ ലോക്ഡൗണിൽ ഇളവു കൊണ്ടുവരാം. ഇതു നടപ്പാക്കുന്നതുവരെ അകലം പാലിക്കൽ തുടർന്നില്ലെങ്കിൽ രോഗികൾ വർധിക്കും. ആശുപത്രികളുടെ ശേഷി വർദ്ധിപ്പിക്കണമെന്നും പഠനത്തിൽ ചൂണ്ടി കാണിക്കുന്നു. രോഗമുക്തി നേടിയ ആളുടെ രോഗപ്രതിരോധശേഷി എത്രനാൾ നീണ്ടുനിൽക്കുമെന്നും എത്രത്തോളം ശക്തമാണെന്നും കണ്ടെത്താൻ കഴിയാത്തത് പഠനത്തിൻ്റെ ന്യൂനതയാണെന്ന് ഗവേഷകർ പറയുന്നു. 

content highlights: Repeated Periods of Social Distancing May be Needed Until 2022, Says Harvard Study