ലോക്ക് ഡൗണ്‍; ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങൾക്കായി കേരള പൊലീസിൻ്റെ ‘പ്രശാന്തി’ പദ്ധതി

Kerala police introduces 'prashanthi' project to help elderly people during the lockdown

ലോക്ക് ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പുതിയ പദ്ധതിക്ക് രൂപം നൽകി കേരള പൊലീസ്. ‘പ്രശാന്തി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ഒറ്റപ്പെടല്‍, ജീവിതശൈലി രോഗങ്ങള്‍, മരുന്നിൻ്റെ ലഭ്യത സംബന്ധിച്ച ആശങ്ക എന്നിങ്ങനെ വയോജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താൻ ഈ പദ്ധതിയുടെ സാധിക്കും. പുറത്തിറങ്ങുന്നതിനും യാത്രചെയ്യുന്നതിനും വയോജനങ്ങള്‍ക്ക് കര്‍ശന വിലക്കുളളതിനാല്‍ വീടുകളില്‍ കഴിയുന്ന ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി തിരുവനന്തപുരം എസ്എപി കാമ്പിലെ ഹെല്‍പ് ആൻ്റ് അസിസ്റ്റന്‍സ് റ്റു ടാക്കിള്‍ സ്‌ട്രെസ് സെൻ്ററിൽ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെൻ്ററും സജ്ജീകരിച്ചു. 

വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അനുയോജ്യമായ പരിഹാരം കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കിയ നാല് വനിതാ പൊലീസ് ഉദ്യോഗസ്ഥരെയാണ് കോള്‍ സെൻ്ററിൽ നിയോഗിച്ചിരിക്കുന്നത്. ജനമൈത്രി നോഡല്‍ ഓഫീസറായ ഐജി എസ് ശ്രീജിത്തിനാണ് പരിശീലനത്തിൻ്റെ ചുമതല. 

content highlights: Kerala police introduces ‘prashanthi’ project to help elderly people during the lockdown