കാസര്‍ഗോഡിന് പിന്നാലെ കണ്ണൂരിലെ കൊവിഡ് രോഗികളുടെ ആരോഗ്യ വിവരവും ചോര്‍ന്നതായി റിപ്പോര്‍ട്ട്

കണ്ണൂര്‍: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കോവിഡ് രോഗികളുടെ ആരോഗ്യവിവരങ്ങള്‍ ചോര്‍ന്നെന്ന റിപ്പോര്‍ട്ടിന് പിന്നാലെ കണ്ണൂരില്‍ നിന്നും സമാന വാര്‍ത്ത. കണ്ണൂരില്‍ രോഗികളുടെയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെയും വിവരങ്ങളാണ് ചോര്‍ന്നത്.

എസ്.പിയുടെ നിര്‍ദേശപ്രകാരം നിര്‍മ്മിച്ച ആപിലൂടെയാണിത് സംഭവിച്ചത്. കണ്ണൂരിലെയും മാഹിയിലെയും കോവിഡ് ബാധിതരുടെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ പ്രൈമറി, സെക്കന്ററി പട്ടികയിലുള്ളവരുടെയും വിശദാംശങ്ങലാണ് ആപിലുണ്ടായിരുന്നത്. പൊലീസ് വികസിപ്പിച്ചെടുത്ത ആപ് 22നാണ് പ്രവര്‍ത്തനക്ഷമമായത്.

പൊതുജനങ്ങള്‍ക്ക് ലഭ്യമാകാത്ത ഈ ആപിന്റെ പാസ് വേഡ് പുറത്തായതിനെ തുടര്‍ന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഇത് വാര്‍ത്തയായതോടെ ആപ് ഡിലീറ്റ് ചെയ്തുവെന്നാണ് വിവരം. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും വിഷയത്തില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ല കലക്ടര്‍ പ്രതികരിച്ചു.

Content Highlight: Health details of Covid patients leaked in Kannur after Kasargod