ഗുജറാത്ത് രാജ്‌കോട്ടിലെ സാമൂഹ്യ അടുക്കളയ്ക്കുള്ളില്‍ തുപ്പി ബി.ജെ.പി എം.എല്‍.എ. രാജ്‌കോട്ട് എം.എല്‍.എ ആയ അരവിന്ദ് റെയ്യാനി ആണ് അടുക്കളയ്ക്കുള്ളില്‍ എത്തിയ ഉടനെ മാസ്‌ക് മാറ്റി നിലത്ത് തുപ്പിയത്. എം.എല്‍.എ അടുക്കളക്കുള്ളില്‍ തുപ്പുന്നതിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് നടപടി വിവാദമായതോടെ എം.എല്‍.എയില്‍ നിന്നും 500 രൂപ പിഴ ഈടാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
എന്നാൽ നടപടിയെ ന്യായികരിക്കുന്ന രീതിയിലായിരുന്നു എംഎൽഎയുടെ വിശദീകരണം. ഞാന്‍ എൻ്റെ സ്വന്തം സ്ഥലത്താണ് തുപ്പിയത്. സര്‍ക്കാരിൻ്റെ ഭൂമിയിലോ റോഡിലോ അല്ല. എങ്കിലും തെറ്റ് മനസിലാക്കുന്നു. 500 രൂപ പിഴ അടക്കാന്‍ തയ്യാറാണ്, എന്നായിരുന്നു എം.എല്‍.എ ക്ഷമാപണ കത്തിൽ എഴുതിയിരുന്നത്. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിച്ച് വിവിധ സംസ്ഥാനങ്ങള്‍ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരും പൊതുസ്ഥലത്ത് തുപ്പുന്നത് ശിക്ഷാര്‍ഹമാക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു.
content highlights: BJP MLA Spits in a Community Kitchen in Rajkot, Pays Fine After Apologising