തമിഴ്നാട്ടിൽ കൊവിഡ് രോഗികൾ 6,000 കടന്നു; 24 മണിക്കൂറിനിടെ 600 രോഗികൾ

Virus cases cross 6,000 marks in Tamil Nadu

തമിഴ്നാട്ടിൽ കൊവിഡ് രോഗികൾ 6009 ആയി. ഇന്നലെ മാത്രം 600 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 399 പേർ ചെന്നൈയിൽ നിന്നുള്ളവരാണ്. ഇന്നലെ രോഗം കണ്ടെത്തിയവരിൽ കൂടുതൽ പേർ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടവരാണ്. തമിഴ്നാട്ടിൽ ആകെ മരിച്ചവരുടെ എണ്ണം 40 ആയി. 

ഇതുവരെയുള്ള രോഗബാധിതരിൽ 1,589 പേർ കോയമ്പേടിലെ വ്യാപാരികളും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ്. കോയമ്പേട് മാർക്കറ്റിൽ വന്നുപോയ 6,900 പേർ നിരീക്ഷണത്തിലുണ്ട്. 1,605 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 4,361 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 

രോഗപ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടവർക്കും വൻതോതിൽ കൊവിഡ് സ്ഥിരീകരിച്ചത് കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്. പത്തിലധികം ഡോക്ടർമാർ, നാല് നഴ്‌സുമാർ, അറുപതോളം പൊലീസുകാർ, പത്തിലേറെ ശുചീകരണത്തൊഴിലാളികൾ, വൈദ്യുതി ബോർഡിലെ 20 ജീവനക്കാർ, അഗ്നിശമനസേനയിലെ പത്തോളം ജീവനക്കാർ, അമ്പതോളം മാധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

content highlights: Virus cases cross 6,000 marks in Tamil Nadu