കോഴിക്കോട്: ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ കോഴിക്കോടെത്തി. കര്‍ശന പരിശോധനക്ക് ശേഷം മാത്രമേ യാത്രക്കാരെ പറഞ്ഞയക്കു. അതിനായുള്ള നടപടി ക്രമങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ പൂര്‍ത്തിയായി.
തെര്‍മല്‍ സ്കാനിംഗിന് ശേഷം രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. ഇവരെ കൊണ്ടുപോവാനെത്തുന്ന വാഹനവും കര്‍ശനമായി പരിശോധിക്കും. ചൊവ്വാഴ്ച പകല്‍ 12.30-ഓടെയാണ് നിസാമുദ്ദീനില്‍നിന്നു ട്രെയിന്‍ പുറപ്പെട്ടത്. വരുന്ന ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലും ട്രെയിന്‍ സര്‍വീസ് നടത്തും. കേരളത്തിലെ സ്റ്റേഷനുകളില്‍നിന്ന് മറ്റിടങ്ങളിലേക്ക് യാത്ര അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
Content Highlight: Rajadhani Express reaches Calicut