തമിഴ്‌നാട്ടില്‍ ഇന്ന് 710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15,512 ആയി. അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് തമിഴ്നാട്ടിൽ ഇന്ന് മരിച്ചത്. 103 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചു. 7915 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധയുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്.
അതേസമയം സിക്കിമില്‍ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ക്വാറൻ്റീനിലായിരുന്നെന്നും സ്രവപരിശോധനഫലം പോസിറ്റീവാണെന്നും സംസ്ഥാന ആരോഗ്യ ഡയറക്ടര്‍ ഡോ. പെംപ ഷെറിംഗ് ബൂട്ടിയ പറഞ്ഞു. ഫെബ്രുവരി മുതല്‍ സംസ്ഥാനത്തേക്കുള്ള ആളുകളുടെ വരവ് സിക്കിം നിരോധിച്ചിരുന്നു. ഒക്ടോബര്‍ വരെ വിനോദസഞ്ചാരികളെ അനുവദിക്കില്ലെന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യം മുഴുവന്‍ കൊവിഡ് വ്യാപിച്ചപ്പോഴും സംസ്ഥാനത്ത് ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
content highlights: covid cases in Tamil Nadu and Sikkim