ഇന്ന് ഈദുൽ ഫിത്തർ; സമ്പൂർണ ലോക്ക് ഡൗണിൽ ഇളവ് നൽകി സ‍ർക്കാ‍ർ

Lockdown relaxation for today

ഈദുൽ ഫിത്തർ പ്രമാണിച്ച് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുണ്ടാകും. ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേയാണ് മെയ് 24 ലേക്ക് മാത്രമായി ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്റ്റോറുകൾ, ചെരിപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ തുറക്കാം.

ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കാൻ വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താം. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

content highlights: Eid-ul-Fitr: Lockdown relaxation for today