റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 11 പേര് മരിച്ചതായും 2,399 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുല്‍ ആലി റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജ്യത്തെ പുതിയ വൈറസ് ബാധ വിവരങ്ങള്‍ വ്യക്തമാക്കിയത്.
#الصحة تعلن عن تسجيل (2399) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (11) حالات وفيات رحمهم الله، وتسجيل (2284) حالة تعافي ليصبح إجمالي عدد الحالات المتعافية (43,520) حالة ولله الحمد. pic.twitter.com/weODgcrCkz
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 24, 2020
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 390 ആയും വൈറസ് ബാധിതര്‍ 72,560 ആയും ഉയര്‍ന്നിട്ടുണ്ട്. ഇവരില്‍ 28,650 ആളുകളാണ് ചികിത്സയില്‍ കഴിയുന്നത്. 372 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 2,284 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 43,520 ആയും ഉയര്‍ന്നു. കഴിഞ്ഞ മണിക്കൂറിനിടെ 18,919 ആളുകളിലാണ് വൈറസ് ടെസ്റ്റ് നടത്തിയത്. ഇതിനകം രാജ്യത്ത് 7,03,534 വൈറസ് ടെസ്റ്റുകളാണ് ആരോഗ്യ മന്ത്രാലയം പൂര്‍ത്തിയാക്കിയത്.
ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധ കണക്കുകള്‍ ഇങ്ങനെയാണ്. റിയാദ് 742, മക്ക 611, ജിദ്ദ 474, ദമാം 136, ഖോബാര്‍ 120, ജുബൈല്‍ 82, മദീന 69, ത്വായിഫ് 25, ഖത്വീഫ് 22, ഖുലൈസ് 19, ഹുഫൂഫ് 18, ഹായില്‍, ബുറൈദ 12, ദഹ്റാന്‍ 07, ബൈഷ്, അല്‍ഖര്‍ജ് 06, തുറൈബാന്‍, ശറൂറ (04 വീതം), മഹായില്‍ അസീര്‍, തബൂക് (03 വീതം), അല്‍ ബുഖൈരിയ, അല്‍ സിഹന്, റാസ് തന്നൂറ, സ്വബിയ, റാബിഗ്, റിമാ (02 വീതം), അല്‍അഖീഖ്, അല്‍ ബാഹ, അല്‍ ഹാനാകിയ, യാമ്ബു, അല്‍ റസ്, അല്‍ ഖൂസ്, അല്ഖരീഹ്, അബഹ, ഖമീസ് മുശൈത്, മൂഖിഖ്, മജ്മഅ, ഹഖ്ല്‍ എന്നിവിടങ്ങളില്‍ ഓരോ വൈറസ് ബാധ കേസുകളുമാണ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്.
Content Highlight: Saudi reports 11 deaths in 24 hours