സംസ്ഥാനത്ത് ഇന്ന് പകർച്ചവ്യാധി പ്രതിരോധത്തിനുള്ള ശുചീകരണ ജോലികളിൽ എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, റസിൻ്റ്സ് അസോസിയേഷനുകൾ എന്നിവ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. സർക്കാർ രൂപീകരിച്ച സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും പങ്കെടുക്കും.
വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയണം. ടെറസ്, പൂച്ചട്ടികൾ, പരിസരങ്ങളിൽ അലക്ഷ്യമായി ഇടുന്ന ടയർ, കുപ്പികൾ, ഫ്രിജിലെ ട്രേ എന്നിവയിലെ വെള്ളവും ഒഴിവാക്കണം. റബർ തോട്ടങ്ങളിൽ ചിരട്ടകൾ കമഴ്ത്തി വയ്ക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു
ഇന്നത്തെ ലോക്ക് ഡൗണിൽ ചരക്കുവാഹനങ്ങളും ആശുപത്രിയിലേക്കുള്ള വാഹനങ്ങളും നിരത്തിലിറക്കാം. ജോലിക്കു പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ, കൊവിഡ് പ്രതിരോധ പ്രവർത്തകർ, അവശ്യ വിഭാഗ ജീവനക്കാർ എന്നിവർക്കും യാത്രാനുമതി ഉണ്ടാവും. അവശ്യസാധന കടകൾ തുറക്കാം. ആശുപത്രി, മെഡിക്കൽ സ്‌റ്റോർ, ലാബ്, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയും പ്രവർത്തിപ്പിക്കാം.
content highlights: Sunday lockdown for cleaning activities