സ്കൂൾ കുട്ടികൾക്ക് സൗജന്യ സാനിറ്ററി നാപ്കിൻ നൽകുന്ന പദ്ധതിയുമായി ന്യൂസിലൻ്റ് സർക്കാർ

new zealand to provid free sanitary products in schools

സ്കൂളിലെ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ നൽകുന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂസിലാൻ്റ് സർക്കാർ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മാസമുറയുടെ സമയത്ത് സാനിറ്ററി നാപ്കിനുകളും ടാംപണുകളും വാങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി വിവിധ പഠനങ്ങളിൽ നിന്നും വ്യക്തമാണ്. ഇതേ തുടർന്നാണ് ചിലവ് സർക്കാർ വഹിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

മാസമുറയുടെ സമയത്ത് സാനിറ്ററി നാപ്കിനുകൾ നൽകുന്നത് ആഢംബരമല്ലെന്നും അത് അനിവാര്യമാണെന്നും ന്യൂസിലൻ്റ് പ്രധാന മന്ത്രി ജസിൻ്റ ആർഡേൺ വ്യക്തമാക്കി. ന്യൂസിലൻ്റിലെ നോർത്ത് ഐലൻ്റ് ഭാഗത്തെ വെയ്കാറ്റോ മേഖലയിലെ 15 സ്കൂളുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടത്തുന്നത്. ഒമ്പത് വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളിൽ 95000 ത്തിലേറെ കുട്ടികൾക്ക് മാസമുറയുടെ സമയത്ത് സ്കൂളിൽ ഹാജരാകാൻ സാധിക്കാത്ത അവസ്ധ വന്നു എന്നും, ഇത് സൗജന്യമാകുന്നതോടെ ഏല്ലാ കുട്ടികളും സ്കൂളിലെത്തുന്നത് ഉറപ്പിക്കാൻ സാധിക്കുമെന്നും ജസിൻ്റ പറഞ്ഞു.

ഈ വർഷത്തിൽ മൂന്നാം പാദം മുതൽ സ്കൂളുകളിൽ കുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ ലഭ്യമാകും. 2021 ഓടെ രാജ്യ വ്യാപകമായി പദ്ധതി നടപ്പാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Content Highlights; new zealand to provid free sanitary products in schools