ചെന്നെെയിലെ 236 കൊവിഡ് മരണങ്ങൾ തമിഴ്നാട് സർക്കാർ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോപണം. ജൂൺ 8 വരെ 460 പേരാണ് ചെന്നെെയിൽ മരിച്ചതെന്നും എന്നാൽ 224 മരണം മാത്രമാണ് തമിഴ്നാട് സർക്കാർ പുറത്തുവിട്ടതെന്നുമാണ് പറയുന്നത്. തമിഴ്നാട് കോർപറേഷൻ്റെ മരണ രജിസ്റ്ററിൽ നിന്നാണ് ഈ കാര്യം വ്യക്തമായത്. ഡയറക്ടറേറ്റ് ഓഫ് പബ്ലിക്ക് ഹെല്‍ത്ത് അധികൃതർ ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷൻ്റെ ഡെത്ത് രജിസ്റ്റര്‍ പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് 236 മരണം രേഖപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാകുന്നത്.
ഈ മരണങ്ങൾ കൂടി രേഖപ്പെടുത്തിയാൽ തമിഴ്നാട്ടിലെ മരണനിരക്ക് 0.7 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായി ഉയരുമായിരുന്നു. പേരാമ്പൂരിലെ റെയിൽവേ ആശുപത്രിയിലുണ്ടായ 20 മരണങ്ങൾ സംസ്ഥാന കൊവിഡ് നോഡൽ ഓഫീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തതുകൊണ്ടാവാം ഇങ്ങനെ സംഭവിച്ചതെന്നാണ് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറയുന്നത്. ഈ പ്രശ്‌നം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ 11 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം കമ്മിറ്റി റിപ്പോര്‍ട്ട് നൽകും.
content highlights: 236 Covid-19 deaths in Chennai not recorded by Tamil Nadu government