ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 34 വയസ്സായിരുന്നു. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ‘കയ്പ്പോച്ചെ’ എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. ‘എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി’, പികെ, കേദാര്‍നാഥ്, വെല്‍ക്കം ടു ന്യൂയോര്‍ക്ക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ചിച്ചോരെയാണ് സുശാന്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് സുശാന്തിൻ്റെ മാനേജർ ദിഷ സാലിയനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുശാന്തിൻ്റെ മരണവും.
Content Highlights; actor sushant singh rajput passed away