രണ്ടാമതും കൊറോണ വൈറസ് സാന്നിധ്യം; ബീജിങ്ങിലെ പത്തിലധികം പ്രദേശങ്ങള്‍ അടച്ചു പൂട്ടി

ബീജിംങ്: രണ്ടു മാസങ്ങളുടെ ഇടവേളക്ക് ശേഷം ചൈനയില്‍ കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി രാജ്യം. ബീജിങ്ങിന്റെ അയല്‍വക്കമായ പത്തിലധികം പ്രദേശങ്ങള്‍ ചൈന അടച്ചുപൂട്ടി. പുതിയതായി സ്ഥിരീകരിച്ച കേ,ുകള്‍ പ്രദേശത്തെ ഭക്ഷണ മാര്‍ക്കറ്റുാമയി ബന്ധപ്പെട്ടുള്ളതാണെന്ന് ചൈനീസ് മന്ത്രാലയം അറിയിച്ചു.

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് മഹാമാരിയെ നിയന്ത്രണ വിധേയമാക്കിയതിന് ശേഷവും രാജ്യത്ത് വൈറസ് സാന്നിധ്യം കണ്ടെത്തിയതില്‍ ആശങ്കയുയരുന്നുണ്ട്. രണ്ടു മാസങ്ങളുടെ ഇടവേളക്ക് ശേഷം 57 കേസുകളാണ് ഞായറാഴ്ച്ച ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്തെ മത്സ്യ, മാംസ, പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് വടക്കു കിഴക്കന്‍ ജില്ലയായ ഹൈദാനിലെ മാര്‍ക്കറ്റും, പരിസരത്തെ സ്‌കൂളുകളും അടച്ചു. പത്തിലധികം സമുദായക്കാര്‍ വസിക്കുന്ന പ്രദേശത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൈനയില്‍ ആഗസ്റ്റ് മധ്യത്തോടെ കൊറോണ വൈറസിന്റെ രണ്ടാം വരവുണ്ടാകുമെന്ന ലണ്ടനിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ പഠനത്തിന് പിന്നാലെയാണ് കേസുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധന. വുഹാനിലെ ആശുപത്രികളിലെ വാഹനങ്ങളുടെ അമിത വരവിന്റെ ആകാശ ചിത്രങ്ങളും, ഗൂഗിള്‍ സേര്‍ച്ച് എന്‍ജിനില്‍ കൂടുതല്‍ ആളുകള്‍ തൊണ്ടവേദന, കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ തെരഞ്ഞതിന്റെയും അടിസ്ഥാനത്തിലായിരുന്നു പഠനം. എന്നാല്‍, ഇത് തീര്‍ത്തും അസംഭവ്യമെന്നായിരുന്നു ചൈനയുടെ പ്രതികരണം.

Content Highlight: Second wave Corona Virus presence in China, ten more places under Lock Down