അതിർത്തി സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവ്വകക്ഷി യോഗം ഇന്ന്

prime minister narendra modhi call all party meeting on china border issues

അതിർത്തി സംഘർഷം ചർച്ച ചെയ്യുന്നതിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് വൈകിട്ട് അഞ്ചിന് ചേരും. യോഗത്തിൽ സോണിയാ ഗാന്ധി, ശത് പവാർ, സീതാറാം യെച്ചൂരി, സോണിയാ ഗാന്ധി, എംകെ സ്റ്റാലിൻ, ജഗൻ മോഹൻ റെഡ്ഡി, ഡി രാജ തുടങ്ങിയവരും പങ്കെടുക്കും. തിങ്കളാഴ്ച നടന്ന സംഘർഷത്തെ കുറിച്ചുള്ള വിവരം സർക്കാർ രാഷ്ട്രീയ പാർട്ടികളെ അറിയിക്കും.

സേന ഉദ്യോഗസ്ഥർ ഇക്കാര്യങ്ങളെ കുറിച്ചും പ്രശ്ന പരിഹാരത്തിന് നടക്കുന്ന ചർച്ചകളെ കുറിച്ചും വിശദീകരിക്കും. നയതന്ത്ര തലത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച തുടരും. ഇന്ത്യ- ചൈന സേനാതല ചർച്ച ഇന്ന് വീണ്ടും നടക്കും. ഇന്നലത്തെ ചർച്ചയിൽ നേരിയ പുരോഗതിയുണ്ടായതിനെ തുടർന്നാണ് ഇന്ന് മേജർ ജനറൽമാൻ വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്.

Content Highlights; prime minister narendra modhi call all party meeting on china border issues