പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യ-ചെെന നിലപാടിനെതിരെ വിമർശനവുമായി കോൺഗ്രസ്. ചൗക്കിദാർ ചെെനീസ് ഹേ എന്ന ഹാഷ് ടാക് ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. മോദിയെ സറണ്ടർ മോദിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിളിച്ചതിന് പിന്നാലെയാണ് ചത്തീസ്ഗഡ് കോണ്‍ഗ്രസ് യൂണിറ്റ് മോദിയ്ക്കെതിരെ ഹാഷ് ടാക് ക്യാമ്പയിനുമായി രംഗത്ത് വന്നത്. ചത്തീസ്ഗഡ് കോണ്‍ഗ്രസിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ‘ചൗക്കിദാര്ചൈനീസ്ഹേ’ ക്യാമ്പയിന് തുടക്കമിട്ടത്. തുടര്‍ന്ന് ട്വീറ്റ് നിരവധി പേര് റീട്വീറ്റ് ചെയ്യുകയും ചെയ്തു.
റഫേൽ അഴിമതിയുമായി ബന്ധപ്പെട്ട് 2019 ലോക്സഭ തെരഞ്ഞെടുപ്പ് സമയത്താണ് രാഹുൽഗാന്ധി നരേന്ദ്രമോദിക്കെതിരെ ചൗക്കിദാർ ചോർ ഹേ എന്ന മുദ്രവാക്യം ഉയർത്തിയത്. ഇതിന് ചുവടു പിടിച്ചാണ് പുതിയ ക്യാമ്പയിന് കോൺഗ്രസ് തുടക്കമിട്ടത്. ചെെനീസ് സെെന്യം ഇന്ത്യൻ അതിർത്തികൾ കടന്നിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള നരേന്ദ്രമോദിയുടെ പ്രസ്താവന ചെെനീസ് മാധ്യമങ്ങള്‍ വാർത്തയായി നൽകിയതിൻ്റെ സ്ക്രീൻഷോട്ട് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ചെെന നമ്മുടെ സെെനികരെ കൊലപ്പെടുത്തിയിട്ടും നമ്മുടെ രാജ്യം കെെയ്യേറിയിട്ടും ചെെനീസ് മാധ്യമം മോദിയെ എന്തിനാണ് പുകഴ്ത്തുന്നതെന്ന് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു.
ഇന്ത്യൻ അതിർത്തിയെ പ്രധാനമന്ത്രി ചെെനയുടെ അക്രമണത്തിന് മുന്നിൽ അടിയറവ് വെച്ചേക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഇന്ത്യാ ചൈന സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ഇന്ത്യയുടെ മണ്ണ് ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്നുമുള്ള മോദിയുടെ പ്രസ്താവന.
content highlights: Chhattisgarh Congress trends ‘ChaukidarChineseHai’ hashtag in new bid to slam Modi on China