കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെയ്ക്കാൻ യുജിസി നിർദേശം. അവസാന വർഷ ബിരുദ പരീക്ഷയടക്കം മാറ്റിവെയ്ക്കണമെന്ന് നിർദേശം നൽകി. കൊവിഡ് പശ്ചാത്തലത്തിൽ അക്കാദമിക് വർഷം നീട്ടിവെയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ സെപ്റ്റംബറിൽ പുതിയ അക്കാദമിക് വർഷം ആരംഭിക്കാനായിരുന്നു നേരത്തെ എടുത്തിരുന്ന തീരുമാനം. എന്നാൽ കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഉടൻ തുടങ്ങാനാവില്ലെന്നാണ് വിലയിരുത്തുന്നത്.
അവസാന വർഷ ബിരുദ പരീക്ഷകൾ നടത്തുന്നതിന് പകരം നേരത്തെയുള്ള ഇൻ്റേണൽ പരീക്ഷകളുടേയും സെമസ്റ്റർ പരീക്ഷകളുടേയും മാർക്കുകൾ കണക്കിലെടുത്ത് മൂല്യനിർണയം നടത്താമെന്ന നിർദേശവും യുജിസി മുന്നോട്ട് വയ്ക്കുന്നുണ്ട്. അക്കാദമിക് വർഷാരംഭവും പരീക്ഷ നടത്തിപ്പും സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുനപരിശോധിക്കണമെന്ന് മന്ത്രി രമേഷ് പൊഖ്റിയാൽ യുജിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് യുജിസി പുതിയ നിർദേശങ്ങൾ സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ മാർഗനിർദേശങ്ങൾ അടുത്ത ആഴ്ച പുറത്തിറക്കും.
content highlights: UGC panel recommends scrapping exams for final year university students