തൂത്തുക്കുടി സാത്തൻകുളം കസ്റ്റഡി മരണവുമായി ബന്ധപെട്ട് രൂക്ഷ പ്രതികറണവുമായി നടൻ രജനീകാന്ത് രംഗത്ത്. പ്രതികളായ പോലീസുകാരെ വെറുതെ വിടരുതെന്നും ജയരാജിനും ബെന്നിക്സിനും നീതി ലഭിക്കണമെന്നും രജനീകാന്ത് പറഞ്ഞു. പിതാവിനെയും മകനെയും കൊലപെടുത്തിയതിൽ മനുഷ്യരാശി മുഴുവൻ അപലപിച്ചതിന് ശേഷവും ചില പോലീസുകാർ മജിസ്ട്രേറ്റിന് മുന്നിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്ത രീതി അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും, പ്രതികളെ കഠിനമായി ശിക്ഷിക്കണമെന്നും ഒരിക്കലും രക്ഷപെടരുതെന്നും രജനീകാന്ത് പറഞ്ഞു.
ജൂൺ 19 നാണ് ജയരാജിനെയും മകൻ ബെന്നിക്സിനെയും ലോക്ക്ഡൌൺ കർഫ്യു ലംഘിച്ചെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അതിക്രുരവും പ്രാചീനവുമായ പോലീസ് അതിക്രമത്തിന് ഇരുവരെയും വിധേരാക്കി. സംഘം ചേർന്നുള്ള ആക്രമണത്തിൽ ആന്തരീക അവയവങ്ങൾക്ക് വരെ ക്ഷതം സംഭവിക്കുകയായിരുന്നു. ഇരുമ്പ് കമ്പി ഉപയോഗിച്ച് മലദ്വാരത്തിൽ ഉൾപെടെ പരിക്കേൽപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചിക്തിസയിലിരിക്കെയാണ് മരണപെട്ടത്.
Content Highlights; rajanikanth on sathankulam thoothukudi murder jayaraj bennix murders should not be spared