സ്വർണ്ണ കടത്ത് കേസ്; സർക്കാർ രാജി വെക്കണമെന്നാവശ്യപെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്

gold smuggling case udf protest

സ്വർണ കടത്ത് വിവാദത്തിൽ ആരോപണം ഉയർന്ന സാഹചര്യത്തിൽ സർക്കാർ രാജി വെക്കണമെന്ന് ആവശ്യപെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. സ്പീക്കർ ശ്രീരാമ കൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും രാജി വെക്കണമെന്നാവശ്യപെട്ട് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനും യുഡിഎഫ് തീരുമാനിച്ചു. 

ഇതിനു വേണ്ടി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയെ ചുമതലപെടുത്തിയതായി കൺവീനർ ബെന്നി ബെഹന്നാൻ പറഞ്ഞു. ആരോപണം ശക്തമായ സാഹചര്യത്തിലും ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എം ശിവശങ്കറിനെതിരെ അന്വോഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലന്നും യുഡിഎഫ് ആരോപിച്ചു. 

വിവാദ സ്ത്രിയുമായി സ്പീക്കർക്കുള്ള ബന്ധവും ഇതിനോടകം പുറത്ത് വന്നിട്ടുണ്ടെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സമരമുറകൾ ശക്തമാക്കാനാണ് യുഡിഎഫിൻ്റെ തീരുമാനം. മുഖ്യമന്ത്രി രാജി വെക്കും വരെ സമരം തുടരുമെന്നും യുഡിഎഫ് പറഞ്ഞു.  

Content Highlights; gold smuggling case udf protest