പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കാൻ പോകുന്ന കൊവിഡ് പ്രതിരോധ വാക്സിൻ്റെ 50 ശതമാനവും ഇന്ത്യക്ക് നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് ഉത്പാദകരാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കൊവിഡ് 19 നെതിരെ ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിക്കുന്ന മരുന്ന് അംഗീകരിക്കപ്പെടുകയാണെങ്കില്‍ അത് ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള അനുമതിക്കായി ശ്രമിക്കുകയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.
വാക്സിൻ്റെ ട്രയൽ വിജകരമായാൽ ഓക്സ്ഫോഡ് സര്‍വകലാശാലയുമായി ചേര്‍ന്നായിരിക്കും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ മരുന്ന് ഉത്പാദിപ്പിക്കുക. ഓക്സ്ഫഡ് സര്‍വകലാശാല സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഉല്‍പാദാന കരാറുണ്ടാക്കിയിട്ടുണ്ട്. വാക്സിന്‍റെ അന്തിമഘട്ട പരീക്ഷണം വിജയിച്ചാല്‍ അതിവേഗം ഇന്ത്യയിലും മിതമായ വിലയില്‍ ലഭ്യമാക്കാനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ശ്രമം. ഡിസംബര്‍ മാസത്തോടെ ദശലക്ഷകണക്കിന് മരുന്ന ഡോസുകള്‍ നിര്‍മ്മിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിയുമെന്നും അടുത്ത വര്‍ഷം ജനുവരിയോടെ 30-40 കോടി മരുന്നു ഡോസുകള്‍ ഉത്പാദിപ്പിക്കുമെന്നും അദർ പൂനവാല അറിയിച്ചു.
മരുന്നിൻ്റെ വില 1000 രൂപയില്‍ താഴെ നിലനിര്‍ത്തും. സര്‍ക്കാര്‍ മരുന്ന് വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. ഇതൊരു ദേശീയ പ്രതിസന്ധിയാണ്. അതുകൊണ്ട് ജനങ്ങള്‍ക്ക് പണം നൽകേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
content highlights: COVID-19 vaccine to cost Rs 1,000 per dose, says Serum Institute CEO