കൊറോണ വൈറസിനെ തുരത്താൻ കുട്ടികൾക്ക് മദ്യം നൽകി ഗ്രാമീണർ

Children Served Liquor in Odisha Village to 'Fight' Coronavirus, Viral Video Prompts Inquiry

ഒഡീഷയിൽ കൊറോണ വൈറസിനെ തുരത്താനായി കുട്ടികള്‍ക്ക് മദ്യം നല്‍കി ഗ്രാമീണര്‍. ഒഡീഷയിലെ മല്‍ഗംഗിരി ജില്ലയിലെ പാര്‍സന്‍പാലി ഗ്രാമത്തില്‍ നിന്നുള്ള ഈ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കൊറോണ വൈറസ് പിടിക്കുന്നതില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഈ പാനീയം സഹായിക്കുമെന്നു പറഞ്ഞാണ് നാട്ടുകാര്‍ കുട്ടികള്‍ക്ക് മദ്യം നല്‍കിയത്.

ഗ്രാമത്തിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് 10-12 വയസ്സ് പ്രായം വരുന്ന കുട്ടുകൾക്ക് നാടൻ മദ്യം നൽകിയത്. ഇത് സംബന്ധിച്ച ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദൃശ്യങ്ങളില്‍ നാട്ടുകാര്‍ മാസ്‌ക് ധരിക്കാത്തതുംവ്യക്തമാണ്. സംഭവം അന്വേഷിക്കാന്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നാരായണ്‍ ദാസിനെ നിയോഗിച്ചിട്ടുണ്ട്.

കൊറോണ വൈറസിനെ അകറ്റി നിര്‍ത്താന്‍ മദ്യത്തിന് കഴിയുമെന്ന് ഗ്രാമവാസികള്‍ മാത്രമല്ല വിശ്വസിക്കുന്നത്. .കഴിഞ്ഞയാഴ്ച സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ച ഒരു വൈറല്‍ വീഡിയോയില്‍ മംഗളൂരുവിലെ ഉല്ലാലിലെ കോണ്‍ഗ്രസ് നേതാവ് രവിചന്ദ്ര ഗട്ടി വൈറസിനെ തോല്‍പ്പിക്കാന്‍ റമ്മും രണ്ട് പകുതി വേവിച്ച മുട്ടയും ഉത്തമമാണെന്നും പറഞ്ഞിരുന്നു.

Content Highlights; Children Served Liquor in Odisha Village to ‘Fight’ Coronavirus, Viral Video Prompts Inquiry